---
title: "കളിക്കുന്നതിനിടെ മതില്‍ ഇടിഞ്ഞു വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191991/dead"
published_at: "2024-03-15T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f47c234716f_n5919381321710521247981ca68f99d814dc4bbf9dbf9345c73ab36ca94a8f89facf611882c8c9214061b69.jpg"
keywords: []
---

# കളിക്കുന്നതിനിടെ മതില്‍ ഇടിഞ്ഞു വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **തൃശൂർ: **വീടിനു മുന്നിലെ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

## Article Content

**തൃശൂർ: **വീടിനു മുന്നിലെ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരൻ മരിച്ചു. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിൻ്റെയും ലിൻ്റയുടെയും മകൻ അനശ്വർ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യുപി സ്കൂളിലെ യുകെജി വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

കളിച്ചുകൊണ്ടിരിക്കെ ഓടുകൊണ്ട് നിർമിച്ച പഴയ മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേയ്ക്ക് വീഴുകയായിരുന്നു. അമ്മ നോക്കിനില്‍ക്കെയായിരുന്നു അപകടം.  നാട്ടുകാർ ചേർന്ന് ചേർപ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സഹോദരി: അനശ്വര (അഞ്ചാം ക്ലാസ്സ് വിദ്യാർഥിനി, വല്ലച്ചിറ ഗവ. യുപി സ്കൂള്‍).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191991/dead)