---
title: "ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി കെ വിജയനെ നിയമിച്ചു"
english_title: "Vk vijayan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191999/vk-vijayan"
published_at: "2024-03-15T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f483d547d75_n5919454121710523276103e0908ae0f5418a309cf3d5c30158dad05ed58dc0075796bf75f7ba9864c59c00.jpg"
keywords: []
---

# ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി കെ വിജയനെ നിയമിച്ചു

> **Lead Summary:** **തൃശൂര്‍: **ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും ദേവസ്വം ബോര്‍ഡ് അംഗമായി കെ പി വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്യും.

## Article Content

**തൃശൂര്‍: **ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനായി ഡോ.വി.കെ.വിജയനെയും ദേവസ്വം ബോര്‍ഡ് അംഗമായി കെ പി വിശ്വനാഥനെയും സര്‍ക്കാര്‍ നിയമിച്ചു. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്യും.

കെ പി വിശ്വനാഥന്‍ നിലവില്‍ സിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറിയാണ്.1985-86 ല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ സമയത്ത് എഐഎസ്‌എഫിലൂടെ തുടക്കം മാല്യങ്കര എസ്‌എന്‍എം കോളേജ് എഐഎസ്‌എഫ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, പ്രസിഡന്റ്,ജില്ല ജോ : സെക്രട്ടറി, സി പി ഐ ബ്രാഞ്ച്, സെക്രട്ടറി, വടക്കേക്കര എല്‍ സി സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എഐടിയുസി മണ്ഡലം പ്രസിഡന്റ്, ദീര്‍ഘകാലം പാര്‍ട്ടി താലൂക്ക് - മണ്ഡലം കമ്മിറ്റി അംഗം, ഇപ്പോള്‍ സി പി ഐ മണ്ഡലം സെക്രട്ടറിയും, ജില്ലാ കമ്മറ്റി അംഗവുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191999/vk-vijayan)