---
title: "അജീഷിന്റെ കുടുംബത്തിന് കെ പി സി സി അനുവദിച്ച 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192056/kalpetta"
published_at: "2024-03-16T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f525e276ed2_IMG-20240316-WA0003.jpg"
keywords: []
---

# അജീഷിന്റെ കുടുംബത്തിന് കെ പി സി സി അനുവദിച്ച 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

> **Lead Summary:** **മാനന്തവാടി**: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ മാനന്തവാടി പടമല ചാലിഗദ്ദ അജീഷിന്റെ കുടുംബത്തിന് കെ പി സി സി നല്‍കിയ 15 ലക്ഷം രൂപയുടെ ചെക്ക് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ കൈമാറി. അജീഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ സമയത്ത് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.

## Article Content

**മാനന്തവാടി**: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ മാനന്തവാടി പടമല ചാലിഗദ്ദ അജീഷിന്റെ കുടുംബത്തിന് കെ പി സി സി നല്‍കിയ 15 ലക്ഷം രൂപയുടെ ചെക്ക് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ കൈമാറി. അജീഷിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ സമയത്ത് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ഗാന്ധി എം പിയുടെ ഇടപെടലിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചിരുന്നു.

എന്നാല്‍ ഈ തുക നല്‍കുന്നതിനെ ബി ജെ പി എതിര്‍ക്കുകയും, രാഹുല്‍ഗാന്ധിയെ ഉള്‍പ്പെടെ അധിഷേപിക്കുകയും ചെയ്തു. ഇതോടെ അജീഷിന്റെ കുടുംബം ഈ പണം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കാന്‍ കെ പി സി സി തീരുമാനിക്കുകയായിരുന്നു. എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെ പി സി സി സെക്രട്ടറി അഡ്വ. എന്‍ കെ വര്‍ഗീസ്, പി വി ജോര്‍ജ്ജ്, എ എം നിശാന്ത്, സില്‍വി തോമസ്, ഷിബു ജോര്‍ജ്, എ സുനില്‍കുമാര്‍, ജേക്കബ് സെബാസ്റ്റ്യന്‍, ലേഖ രാജീവന്‍, ടിജി ജോണ്‍സണ്‍, ആലീസ് സിസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കര്‍ണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് വനത്തില്‍വിട്ട ബേലൂര്‍ മഗ്ന എന്ന കാട്ടാനയായിരുന്നു അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192056/kalpetta)