---
title: "കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിസിഎ"
english_title: "DCA at college of Applied Science"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19214/dca-at-college-of-applied-science"
published_at: "2022-01-05T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d501a689940_images - 2022-01-05T075534.387.jpeg"
keywords: []
---

# കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിസിഎ

> **Lead Summary:** ഐ എച്ച് ആർ ഡി യുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പാർട്ട് ടൈം കോഴ്‌സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

ഐ എച്ച് ആർ ഡി യുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പാർട്ട് ടൈം കോഴ്‌സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

എസ്‌സി/എസ്ടി, മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ് സി, എസ് ടി വിദ്യാർഥികൾക്ക് 100 രൂപ) സഹിതം ജനുവരി 15ന് വൈകിട്ട് നാല് മണിക്ക് മുമ്പ് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. ഫോൺ: 04972877600, 8547005059.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19214/dca-at-college-of-applied-science)