---
title: "#UDF |  കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ചെയ്യുന്ന ദ്രോഹങ്ങൾ ജനങ്ങളെ ഏറെ ബാധിക്കുന്നു: ഷാഫി പറമ്പിൽ"
english_title: "Shafi Parampil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192160/shafi-parampil"
published_at: "2024-03-16T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f57c32b48b5_IMG-20240316-WA0016.jpg"
keywords: []
---

# #UDF |  കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ചെയ്യുന്ന ദ്രോഹങ്ങൾ ജനങ്ങളെ ഏറെ ബാധിക്കുന്നു: ഷാഫി പറമ്പിൽ

> **Lead Summary:** **തലശ്ശേരി**: കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ചെയ്യുന്ന ദ്രോഹങ്ങൾ ജനങ്ങളെ ഏറെ ബാധിക്കുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഹൃദയത്തിൽ തൊടുന്ന യാത്രയയപ്പ് പാലക്കാട് നൽകിയപ്പോൾ ഹൃദയത്തിലേക്കുള്ള സ്വീകരണമാണ് വടകര നൽകിയതെന്നും അദ്ദേഹം പറഞ്ഞു തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

## Article Content

**തലശ്ശേരി**: കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ ചെയ്യുന്ന ദ്രോഹങ്ങൾ ജനങ്ങളെ ഏറെ ബാധിക്കുന്നുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ഹൃദയത്തിൽ തൊടുന്ന യാത്രയയപ്പ് പാലക്കാട് നൽകിയപ്പോൾ ഹൃദയത്തിലേക്കുള്ള സ്വീകരണമാണ് വടകര നൽകിയതെന്നും അദ്ദേഹം പറഞ്ഞു തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായ ശേഷം തലശ്ശേരി നിയോജക മണ്ഡലത്തിലെ ആദ്യ പ്രചരണ പരിപാടിയായിരുന്നു ബുധനാഴ്ച നടന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിപാടിയിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഗൗരവത്തോടെ കാണുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഭാഗീയ വിജ്ഞാപനം ഇറക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. വടകരയിൽ ലഭിച്ച സ്വീകരണം ജനങ്ങളുടെ ഹൃദയത്തിലേക്കുള്ള സ്വീകരണമാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192160/shafi-parampil)