---
title: "#Protest|  ഓട്ടോറിക്ഷക്ക് അനധികൃതമായി പിഴ ചുമത്തിയെന്നാരോപിച്ച് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം"
english_title: "Protest in front of the police station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192169/protest-in-front-of-the-police-station"
published_at: "2024-03-16T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f583e85472f_IMG-20240316-WA0015.jpg"
keywords: []
---

# #Protest|  ഓട്ടോറിക്ഷക്ക് അനധികൃതമായി പിഴ ചുമത്തിയെന്നാരോപിച്ച് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം

> **Lead Summary:** **തലശ്ശേരി: **ഓട്ടോറിക്ഷക്ക് അനധികൃതമായി പിഴചുമത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഡൗണ്‍ ടൗണ്‍മാളിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ട്രാഫിക് പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റിയത്. ലൈസന്‍സ് റദ്ദുചെയ്യുമെന്ന് ട്രാഫിക് എസ്.ഐ.യുടെ മുന്നറിയിപ്പില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനു മുന്നിലെത്തിയത്. ഇതു സംബന്ധിച്ച് ട്രാഫിക് എസ്.ഐ ബേബി മാത്യൂവുമായി യൂണിയന്‍ നേതാക്കന്‍മാര്‍ വാക്കുതര്‍ക്കമുണ്ടായി. 

## Article Content

**തലശ്ശേരി: **ഓട്ടോറിക്ഷക്ക് അനധികൃതമായി പിഴചുമത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. ഡൗണ്‍ ടൗണ്‍മാളിനു മുന്നില്‍ പാര്‍ക്ക് ചെയ്ത ഓട്ടോയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ട്രാഫിക് പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റിയത്. ലൈസന്‍സ് റദ്ദുചെയ്യുമെന്ന് ട്രാഫിക് എസ്.ഐ.യുടെ മുന്നറിയിപ്പില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനു മുന്നിലെത്തിയത്. ഇതു സംബന്ധിച്ച് ട്രാഫിക് എസ്.ഐ ബേബി മാത്യൂവുമായി യൂണിയന്‍ നേതാക്കന്‍മാര്‍ വാക്കുതര്‍ക്കമുണ്ടായി. 

സി.ഐ.ടി.യു ഏരിയ സെക്രട്ടറി വടക്കന്‍ ജനാര്‍ദ്ദനന്‍, ഐ.എന്‍.ടി.യു.സി തലശ്ശേരി താലൂക്ക് ജനറല്‍ സെക്രട്ടറി എന്‍. കെ രാജിവ്, ബി. എം. എസ് മേഖല പ്രസിഡണ്ട് വി.പി ജയരാമന്‍, എസ്.ടി.യു താലൂക്ക് സെക്രട്ടറി പി. മഹറൂഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രശ്‌ന പരിഹാരത്തിനായി തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് യോഗം വിളിക്കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു. ഇതിനു ശേഷമാണ് തൊഴിലാളികള്‍ പിരിഞ്ഞു പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192169/protest-in-front-of-the-police-station)