---
title: "#pocso|  പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാപാരിക്ക് മൂന്ന് വർഷം തടവും അമ്പതിനായിരം രൂപ പിഴയും"
english_title: "Thaliparamb pocso case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192187/thaliparamb-pocso-case"
published_at: "2024-03-16T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f591e20a1ba_IMG-20240316-WA0013(1).jpg"
keywords: []
---

# #pocso|  പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാപാരിക്ക് മൂന്ന് വർഷം തടവും അമ്പതിനായിരം രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്**: പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാപാരിക്ക് മൂന്ന് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാട്ടൂലിലെ പി.എം അഷറഫിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 

## Article Content

**തളിപ്പറമ്പ്**: പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വ്യാപാരിക്ക് മൂന്ന് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാട്ടൂലിലെ പി.എം അഷറഫിനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 

2021 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പഴയങ്ങാടി പൊലിസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി സാധനങ്ങൾ വാങ്ങാനായി അഷറഫിൻ്റെ കടയിൽ എത്തിയപ്പോഴാണ് പീഡന ശ്രമം നടന്നത്. രണ്ട് വകുപ്പുകളിലായി മൂന്ന് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192187/thaliparamb-pocso-case)