---
title: "കേളകം പഞ്ചായത്തിൽ ജനവാസ മേഖലയിൽ    ഇറങ്ങിയ കടുവയെ പിടികൂടാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണം: സണ്ണി ജോസഫ്‌ എം എല്‍ എ"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192190/kelakam"
published_at: "2024-03-16T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5938c0f9e3_images_(3)_(16).jpeg"
keywords: []
---

# കേളകം പഞ്ചായത്തിൽ ജനവാസ മേഖലയിൽ    ഇറങ്ങിയ കടുവയെ പിടികൂടാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണം: സണ്ണി ജോസഫ്‌ എം എല്‍ എ

> **Lead Summary:** **കേളകം** : കേളകം പഞ്ചായത്തിലെ അടക്കാത്തോട്ടില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രിയോടും, ഡി എഫ് ഒ യോടും ആവശ്യപ്പെട്ട് സണ്ണി ജോസഫ്‌ എം എല്‍ എ.

## Article Content

**കേളകം** : കേളകം പഞ്ചായത്തിലെ അടക്കാത്തോട്ടില്‍ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വനം വകുപ്പ് മന്ത്രിയോടും, ഡി എഫ് ഒ യോടും ആവശ്യപ്പെട്ട് സണ്ണി ജോസഫ്‌ എം എല്‍ എ.

കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടയ്ക്കാത്തോട് കരിംയംകാപ്പിൽ കൃഷിയിടത്തിലൂടെ നടന്നുപോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്തു വന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് അപകടത്തിനു കാത്തു നില്‍ക്കാതെ എത്രയും വേഗം കടുവയെ മയക്കുവെടി വച്ച് പിടികൂടി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192190/kelakam)