---
title: "മൈക്രോ ഫിനാൻസ് വായ്പ: അപേക്ഷ ക്ഷണിച്ചു"
english_title: "Micro finance loan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19221/micro-finance-loan"
published_at: "2022-01-05T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d50d06ef3c8_images - 2022-01-05T084405.094.jpeg"
keywords: []
---

# മൈക്രോ ഫിനാൻസ് വായ്പ: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിനായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വനിതാശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിനായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ച പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വനിതകളുടെ അയൽക്കൂട്ടങ്ങളായിരിക്കണം. ഒരു അയൽകൂട്ടത്തിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ. പ്രായപരിധി 18നും 55നും ഇടയിൽ. അംഗങ്ങളുടെ കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. വായ്പയുടെ പലിശ നിരക്ക് അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് പട്ടികജാതിക്കാർക്ക് മൂന്ന് വർഷവും പട്ടികവഗക്കാർക്ക് നാല് വർഷവുമാണ്.

ഫോൺ: 0497-2705036, 9446958777.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19221/micro-finance-loan)