---
title: "തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച സമയത്ത്, 20 സീറ്റിലും ഇടതുപക്ഷം ജയിക്കും: എം.വി. ഗോവിന്ദന്‍"
english_title: "Mv govindan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192211/mv-govindan"
published_at: "2024-03-16T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5a3673018a_n5921852401710596897443678f0f3512ad7687910e6ceb6d15ebedf01b121c90b5aba61c5884a05d354af3.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച സമയത്ത്, 20 സീറ്റിലും ഇടതുപക്ഷം ജയിക്കും: എം.വി. ഗോവിന്ദന്‍

> **Lead Summary:** **കൊല്ലം: **ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച സമയത്ത് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രധാന എതിരാളി യുഡിഎഫ് ആണെന്ന് ഗോവിന്ദൻ പറഞ്ഞു.

## Article Content

**കൊല്ലം: **ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച സമയത്ത് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പ്രധാന എതിരാളി യുഡിഎഫ് ആണെന്ന് ഗോവിന്ദൻ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കരുത്തും ഉപയോഗിക്കും. പ്രധാനമന്ത്രിയുടെ വരവ് വെറുതേയാകും. തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ മോദിയ്ക്ക് അത് മനസിലാകും. കഴിഞ്ഞ തവണത്തെ വോട്ടുപോലും ബിജെപിക്ക് ലഭിക്കില്ല. ബിജെപിക്ക് കേരളത്തില്‍ സീറ്റ് കിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണാനൂകൂല തരംഗം കേരളത്തിലുണ്ട്. 20 സീറ്റിലും ഇടതുപക്ഷം ജയിക്കും. കേന്ദ്രം പണം തന്നാല്‍ പെന്‍ഷന്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നു. പ്രേമചന്ദ്രൻ ഉള്‍പ്പെടെയുള്ളവര്‍ ഈ നിലപാട് സ്വീകരിക്കുന്നു. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമായിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192211/mv-govindan)