---
title: "വെള്ളിയാഴ്ചത്തെ പോളിംഗ്; അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ്"
english_title: "Muslim-league "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192228/muslim-league"
published_at: "2024-03-16T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5afda4c738_n59218770817106000874544e641473eae324a719a4258e0d43e7bcb0e009c9df4e79378fde529c945fb187.jpg"
keywords: []
---

# വെള്ളിയാഴ്ചത്തെ പോളിംഗ്; അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ്

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വെള്ളയാഴ്ച നടത്തുന്നതിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. വെള്ളിയാഴ്ചത്തെ പോളിംഗ് വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്‍റുമാരായ വിശ്വാസികള്‍ക്കും അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വെള്ളയാഴ്ച നടത്തുന്നതിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. വെള്ളിയാഴ്ചത്തെ പോളിംഗ് വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്‍റുമാരായ വിശ്വാസികള്‍ക്കും അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം വ്യക്തമാക്കി.

ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

രാജ്യത്താകെ ഏഴു ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രില്‍ 19ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192228/muslim-league)