---
title: "പായത്തെ പാർക്കുകൾക്ക് വിനോദ ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Payam park "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192230/payam-park"
published_at: "2024-03-16T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5b22a4bd3e_IMG-20240316-WA0011.jpg"
keywords: []
---

# പായത്തെ പാർക്കുകൾക്ക് വിനോദ ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **ഇരിട്ടി: **പായം പഞ്ചായത്തിന്റ 2023 -24 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പന്ത്രണ്ട് പാർക്കുകൾക്ക് വിനോദ ഉപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

**ഇരിട്ടി: **പായം പഞ്ചായത്തിന്റ 2023 -24 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പന്ത്രണ്ട് പാർക്കുകൾക്ക് വിനോദ ഉപകരണങ്ങൾ വിതരണം ചെയ്തു.

പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള, മെമ്പർമാരായ അനിൽ എം.കൃഷ്ണൻ, ബിജു കോങ്ങാടൻ, പി.വി. രമാവതി, സെക്രട്ടറി ഷീന കുമാരി, അസ്സി: സെക്രട്ടറി സന്തോഷ് കെ.ജി. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192230/payam-park)