---
title: "ഓണ്‍ലൈൻ തട്ടിപ്പ്; പ്രതി പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192232/arrested"
published_at: "2024-03-16T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5b4c035c02_n592200672171060109499031cc8300097b6bc40bc169ee288b7fc18f00cc9ce813c7f228056c26146de9d2.jpg"
keywords: []
---

# ഓണ്‍ലൈൻ തട്ടിപ്പ്; പ്രതി പിടിയില്‍

> **Lead Summary:** **കോട്ടയം: **ഓണ്‍ലൈൻ വഴി വർക്ക് അറ്റ് ഹോം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ യുവാവില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. പാലക്കാട് കുമരം പുത്തൂർ ഭാഗത്ത് ചക്കിങ്കല്‍ വീട്ടില്‍ രാജേഷ് കുമാർ ആണ് പിടിയിലായത്. 

## Article Content

**കോട്ടയം: **ഓണ്‍ലൈൻ വഴി വർക്ക് അറ്റ് ഹോം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ യുവാവില്‍ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. പാലക്കാട് കുമരം പുത്തൂർ ഭാഗത്ത് ചക്കിങ്കല്‍ വീട്ടില്‍ രാജേഷ് കുമാർ ആണ് പിടിയിലായത്. 

പെരുമ്ബായിക്കാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. വർക്ക് അറ്റ് ഹോം വഴി പണം സമ്ബാദിക്കാമെന്ന സന്ദേശത്തില്‍ യുവാവ് ആകൃഷ്‌ടനാകുകയായിരുന്നു. തുടർന്ന് ജോലിയില്‍പ്രവേശിച്ച യുവാവിന് ചെറിയ വരുമാനം ലഭിച്ചിരുന്നു. 

പിന്നീട് കൂടുതല്‍ പണം ലഭിക്കണമെങ്കില്‍ ആറ് ലക്ഷം പ്രോസസിംഗ് ഫീസ് നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടത് പ്രകാരം യുവാവ് പണം നല്‍കുകയായിരുന്നു. തുടർന്ന് പറ്റിക്കപ്പെട്ടത് തിരിച്ചറിഞ്ഞ യുവാവ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് നല്‍കിയ പണം രാജേഷ് കുമാറിന്‍റെ അക്കൗണ്ടില്‍ ചെന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റുചെ‌യ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192232/arrested)