---
title: "രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം"
english_title: "Covid spreading in India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19224/covid-spreading-in-india"
published_at: "2022-01-05T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d517b2e2bd9_images - 2022-01-04T181034.769.jpeg"
keywords: []
---

# രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 58,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊവിഡ് കേസുകളില്‍ ഒറ്റദിവസം കൊണ്ട് 56 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 58,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊവിഡ് കേസുകളില്‍ ഒറ്റദിവസം കൊണ്ട് 56 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

രാജ്യത്ത് ഇന്നലെ മാത്രം നൂറിലധികം പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. രോഗ വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. ഡല്‍ഹിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.

ഡല്‍ഹിയില്‍ കൊവിഡിന്റെ 80 ശതമാനത്തിലധികവും ഒമിക്രോണാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ഒരാഴ്ചയ്‌ക്കുള്ളില്‍ കേസുകള്‍ വന്‍തോതില്‍ ഉയരുമെന്നാണ് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നത്.

മുംബയിലും സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. രോഗ വ്യാപനം കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കും.പഞ്ചാബില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. തമിഴ്നാടും കര്‍ണാടകയും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19224/covid-spreading-in-india)