---
title: "#Election | തിരഞ്ഞെടുപ്പ്: രേഖകളില്ലാതെ 50,000 രൂപയിലധികം യാത്രയിൽ കൈവശം വെക്കരുത്"
english_title: "Do not carry more than Rs 50,000 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192356/do-not-carry-more-than-rs-50000"
published_at: "2024-03-17T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6915fe6c6b_rupee_shutterstock_1035119998-770x433.jpg"
keywords: []
---

# #Election | തിരഞ്ഞെടുപ്പ്: രേഖകളില്ലാതെ 50,000 രൂപയിലധികം യാത്രയിൽ കൈവശം വെക്കരുത്

> **Lead Summary:** **കണ്ണൂർ**: ലോക്‌സഭ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് തുടക്കം ആയതോടെ മതിയായ രേഖകൾ ഇല്ലാതെ 50,000 രൂപക്ക് മുകളിൽ യാത്രയിൽ കൈവശം വെക്കരുത്. അല്ലാത്ത പക്ഷം സ്റ്റാറ്റിക് സർവയലൻസ് ടീം, ഫ്ളൈയിങ് സ്‌ക്വാഡ് എന്നിവർ തുക പിടിച്ചെടുക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.

## Article Content

**കണ്ണൂർ**: ലോക്‌സഭ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് തുടക്കം ആയതോടെ മതിയായ രേഖകൾ ഇല്ലാതെ 50,000 രൂപക്ക് മുകളിൽ യാത്രയിൽ കൈവശം വെക്കരുത്. അല്ലാത്ത പക്ഷം സ്റ്റാറ്റിക് സർവയലൻസ് ടീം, ഫ്ളൈയിങ് സ്‌ക്വാഡ് എന്നിവർ തുക പിടിച്ചെടുക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.

മയക്കുമരുന്ന്, പുകയില ഉത്‌പന്നങ്ങൾ, നിയമാനുസൃതമല്ലാതെ മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. പണം പിടിച്ചെടുത്തത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് കണ്ണൂർ കളക്ടറേറ്റിലെ അപ്പീൽ കമ്മിറ്റി മുൻപാകെ അപ്പീൽ ഫയൽ ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192356/do-not-carry-more-than-rs-50000)