---
title: "#arrest |  275 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with 275 bottles of Mahi liquor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192375/youth-arrested-with-275-bottles-of-mahi-liquor"
published_at: "2024-03-17T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f69d5f4993a_IMG-20240317-WA0002.jpg"
keywords: []
---

# #arrest |  275 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **എക്സൈസ് സർക്കിൾ ഓഫീസ് ടീമിൻ്റെ പിടിയിലായി. പെരിങ്ങോം മടക്കാംപൊയിൽ സ്വദേശി പി. നന്ദു വാണ് പിടിയിലായത്. ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി നന്ദുവിനെ പിടിക്കൂടിയത്. 

## Article Content

**തളിപ്പറമ്പ്: **എക്സൈസ് സർക്കിൾ ഓഫീസ് ടീമിൻ്റെ പിടിയിലായി. പെരിങ്ങോം മടക്കാംപൊയിൽ സ്വദേശി പി. നന്ദു വാണ് പിടിയിലായത്. ലോക്സഭ ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി നന്ദുവിനെ പിടിക്കൂടിയത്. 

തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂമിക്കടിയിൽ രഹസ്യ അറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കൂടി കണ്ടെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ മലയോര മേഖലയിലെ മാഹി മദ്യത്തിൻ്റെ ചില്ലറ, മൊത്ത വിൽപനക്കാരനാണെന്ന് നന്ദുവെന്ന് എക്സൈസ് സംഘം പറഞ്ഞു.  

 പ്രിവൻ്റീവ് ഓഫീസർ കെ.കെ. രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകാന്ത്,  ടി.വി, പി. സനേഷ്, വി.പി. സൂരജ്, എക്സൈസ് ഡ്രൈവർ പി.വി. അജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192375/youth-arrested-with-275-bottles-of-mahi-liquor)