---
title: "#Tiger|  അടക്കാത്തോട്  ജനവാസ മേഖലയിൽ കണ്ട കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനം"
english_title: "Tiger at  Atakathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192409/tiger-at-atakathod"
published_at: "2024-03-17T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6bbe1f2c6e_Screenshot_2024-03-16-14-43-00-25_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Tiger|  അടക്കാത്തോട്  ജനവാസ മേഖലയിൽ കണ്ട കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനം

> **Lead Summary:** **കേളകം**: അടക്കാത്തോട് പൊട്ടനാനിക്കലിൽ ജനവാസ മേഖലയിൽ കണ്ട കടുവയെ മയക്കുവെടിവെച്ച് പിടികൂടും. കാസർഗോഡ് നിന്നുള്ള മയക്ക് വെടി വിദഗ്ദൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടിവച്ച് പിടികൂടുന്നത്. കടുവ അവശനാണെന്നാണ് വനം വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം.

## Article Content

**കേളകം**: അടക്കാത്തോട് പൊട്ടനാനിക്കലിൽ ജനവാസ മേഖലയിൽ കണ്ട കടുവയെ മയക്കുവെടിവെച്ച് പിടികൂടും. കാസർഗോഡ് നിന്നുള്ള മയക്ക് വെടി വിദഗ്ദൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടിവച്ച് പിടികൂടുന്നത്. കടുവ അവശനാണെന്നാണ് വനം വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം.

 സ്ഥലത്ത് സണ്ണി ജോസഫ് എം.എൽ.എ.യും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും മറ്റ് ജനപ്രതിനിധികളും എത്തിച്ചേർന്നു. പ്രദേശവാസികൾ അടക്കം രോക്ഷാകുലരാണ്. കടുവയെ പിടികൂടാതെ ആരെയും വിടില്ല എന്ന നിലപാടാണ് ജനങ്ങൾ സ്വീകരിച്ചത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചിറകുഴി ബാബുവിന്റെ കൃഷിയിടത്തിലാണ് കടുവയെ കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192409/tiger-at-atakathod)