---
title: "#Poovathur |  പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം മാർച്ച് 17,18 തീയതികളിൽ"
english_title: "Poovathur Shree Maha Vishnu Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192431/poovathur-shree-maha-vishnu-temple"
published_at: "2024-03-17T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6dca2631b5_IMG-20240317-WA0012.jpg"
keywords: []
---

# #Poovathur |  പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം മാർച്ച് 17,18 തീയതികളിൽ

> **Lead Summary:** **ചെറുവാഞ്ചേരി**: പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം മാർച്ച് 17,18 തീയതികളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

## Article Content

**ചെറുവാഞ്ചേരി**: പൂവത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം മാർച്ച് 17,18 തീയതികളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

 17ന് ചെറുവാഞ്ചേരി ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും വിളംബര ഘോഷയാത്ര പുറപ്പെടും. തുടർന്ന് ഏഴുമണിക്ക് 150ലേറെ സ്ത്രീകൾ അണിനിരക്കുന്ന മെഗാ ഗോപിക നൃത്തം, സാംസ്കാരിക സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും.

ആധ്യാത്മിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് കെ.പി. ദാമോദരൻ നമ്പ്യാർക്ക് ശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കും. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് സുനിൽ മാങ്ങാട്ടത്തിനും രാജു എക്കാലിനും ആദരവ് നൽകും. തുടർന്ന് വിവിധ ക്ഷേത്ര ചടങ്ങുകളും സോപാന സംഗീതവും തിടമ്പ് നൃത്തവും നടക്കും.

പെരിഗമന ജയകൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഏപ്രിൽ 13 മുതൽ 20 വരെ വിഷു സപ്താഹം സംഘടിപ്പിക്കും. മുഴുവൻ ദിവസങ്ങളിലും ക്ഷേത്രസന്നിധിയിൽ അന്നദാനവും നടത്തുന്നു. സംഘാടക സമിതി ചെയർമാൻ സന്തോഷ് ഇല്ലോളിൽ, ഭാരവാഹികളായ ചോയൻ ബാലകൃഷ്ണൻ, എം.സി. വാസു, കെ. ബാബു, രാജൻ പൂവത്താൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192431/poovathur-shree-maha-vishnu-temple)