---
title: "ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വര്‍ണം; കണ്ണൂര്‍ വിമാനത്താവളത്തില്‍ 2 പേര്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192462/arrested"
published_at: "2024-03-17T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7054aea8eb_n59243008417106874617812b7cd1378c97bd800b2dba76d8c4d8393e918d7e20638cbee129b21e6b7d825e.jpg"
keywords: []
---

# ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വര്‍ണം; കണ്ണൂര്‍ വിമാനത്താവളത്തില്‍ 2 പേര്‍ പിടിയില്‍

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നു 2.2 കിലോ സ്വർണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ കാസർക്കോട് സ്വദേശി അബ്ദുല്‍ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരില്‍ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 

## Article Content

**കണ്ണൂർ:** കണ്ണൂർ വിമാനത്താവളത്തില്‍ വൻ സ്വർണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നു 2.2 കിലോ സ്വർണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ കാസർക്കോട് സ്വദേശി അബ്ദുല്‍ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരില്‍ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 

ഷൂവിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഡിഐആർഐ കണ്ണൂർ യൂണിറ്റിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കംസ്റ്റസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192462/arrested)