---
title: "സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192478/arrested"
published_at: "2024-03-17T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f717f766b0d_n5924375941710692257030f25f104c71f56550d99f69c42d51c8a39448b9b8e5d0c44b8bbe1dd2d8fa1300.jpg"
keywords: []
---

# സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

> **Lead Summary:** **ആലപ്പുഴ: **സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂർ ചിറക്കല്‍ പഞ്ചായത്ത് നാലാം വാർഡില്‍ കവിതാലയം വീട്ടില്‍ ജിത്തു ആണ് പിടിയിലായത്.

## Article Content

**ആലപ്പുഴ: **സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂർ ചിറക്കല്‍ പഞ്ചായത്ത് നാലാം വാർഡില്‍ കവിതാലയം വീട്ടില്‍ ജിത്തു ആണ് പിടിയിലായത്.

ഇയാള്‍ സുപ്രീംകോടതി ജഡ്ജിയാണെന്ന് ആലപ്പുഴ സ്വദേശിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. മകളുടെ പേരിലുള്ള ജപ്തി ഒഴിവാക്കിത്തരാമെന്നും ഇതിനായി ലോണ്‍ തുകയുടെ 30 ശതമാനമായ 45000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍തട്ടിപ്പ് നടത്തുകയായിരുന്നു.

പണം നഷ്ടമായ വെളിയനാട് സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഫ്രീലാൻസ് ജേണലിസ്റ്റായി ജോലിചെയ്യുന്ന ഇ‍യാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192478/arrested)