---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു."
english_title: "Covid 19 update india jan 5"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19251/covid-19-update-india-jan-5"
published_at: "2022-01-05T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d534d5f158e_images - 2022-01-04T181034.769.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

> **Lead Summary:** രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

## Article Content

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയര്‍ന്നു.കഴിഞ്ഞ ദിവസം 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേര്‍ രോഗമുക്തരായി.

നിലവില്‍ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551‌. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീന്‍ ഡോസുകളാണ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19251/covid-19-update-india-jan-5)