---
title: "കെ റെയിൽ സർവേ കല്ല് പിഴുതുമാറ്റി"
english_title: "K Rail Survey Stone "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19252/k-rail-survey-stone"
published_at: "2022-01-05T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d535f20a042_Screenshot_2022-01-05-11-39-55-54_7352322957d4404136654ef4adb64504.jpg"
keywords: []
---

# കെ റെയിൽ സർവേ കല്ല് പിഴുതുമാറ്റി

> **Lead Summary:** പഴയങ്ങാടി: മാടായിപ്പാറയിൽ പാറക്കുളത്തിന് സമീപം സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച സർവേ കല്ല് പിഴുത് മാറ്റിയ നിലയിൽ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

## Article Content

പഴയങ്ങാടി: മാടായിപ്പാറയിൽ പാറക്കുളത്തിന് സമീപം സിൽവർ ലൈൻ സർവേയുടെ ഭാഗമായി സ്ഥാപിച്ച സർവേ കല്ല് പിഴുത് മാറ്റിയ നിലയിൽ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ചൊവ്വാഴ്‌ച പകൽ യുഡിഎഫ് ആഭിമുഖ്യത്തിലുള്ള സംഘടനകൾ പഴയങ്ങാടി സബ് റജിസ്ട്രാർ ഓഫീസിന്‌ മുന്നിൽ കെ റെയിലിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. മാടായിപ്പാറയിൽ സർവേ ചിലർ നേരത്തെ തടസ്സപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19252/k-rail-survey-stone)