---
title: "വയനാട് മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവം:  മെഡിക്കൽ കോളജിൽ മരിച്ചയാളുടെ ബന്ധുവിൻ്റെ പ്രതിഷേധം"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192532/wayanad"
published_at: "2024-03-18T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7c59e4cea2_Screenshot_20240318-100701_WhatsApp.jpg"
keywords: []
---

# വയനാട് മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവം:  മെഡിക്കൽ കോളജിൽ മരിച്ചയാളുടെ ബന്ധുവിൻ്റെ പ്രതിഷേധം

> **Lead Summary:** **വയനാട്** : മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചുവെന്നാരോപിച്ച് മെഡിക്കൽ കോളജിൽ മരിച്ചയാളുടെ ബന്ധുവിൻ്റെ പ്രതിഷേധം. ഈ മാസം ഒന്നിന് മരിച്ച കൊയിലേരി മടത്തുംപടി ബിജു വർഗീസിൻ്റെ ഭാര്യാ സഹോദരനാണ് മെഡിക്കൽ കോളേജിന്റെ ബോർഡിൽ ചുവന്ന മഷി അടിച്ച് പ്രതിഷേധിച്ചത്.

## Article Content

**വയനാട്** : മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചുവെന്നാരോപിച്ച് മെഡിക്കൽ കോളജിൽ മരിച്ചയാളുടെ ബന്ധുവിൻ്റെ പ്രതിഷേധം. ഈ മാസം ഒന്നിന് മരിച്ച കൊയിലേരി മടത്തുംപടി ബിജു വർഗീസിൻ്റെ ഭാര്യാ സഹോദരനാണ് മെഡിക്കൽ കോളേജിന്റെ ബോർഡിൽ ചുവന്ന മഷി അടിച്ച് പ്രതിഷേധിച്ചത്.

ഇയാളെ പിന്നീട് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  ഈ മാസം ഒന്നാം തീയതിയാണ് കൊയിലേരി സ്വദേശി മടത്തുംപടി ബിജു വർഗീസ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരിച്ചത്. ആന്തരിക രക്തസ്രാവമുണ്ടായി മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയിൽ ആശുപത്രിയിലെത്തിച്ചിട്ടും ഇതിൻ്റെ കാരണം കണ്ടെത്താനോ ചികിത്സ ലഭ്യമാക്കാനോ ഡ്യൂട്ടി ഡോക്ടർ ശ്രമിച്ചില്ല എന്നാണ് ആരോപണം.

വിദഗ്ധ പരിശോധനകളൊന്നും നടത്താതെ അന്നനാളത്തിൽ ഉണ്ടായ മുറിവ് കാരണമാകാം രക്തം വന്നത് എന്ന നിഗമനത്തിൽ ഡ്യൂട്ടി ഡോക്‌ടർ ചികിത്സ വൈകിപ്പിച്ചു എന്നും കുടുംബം പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചു. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമടക്കം പരാതി നൽകിയിട്ടും ഫലമില്ലാതായതോടെയാണ് ഭാര്യാ സഹോദരൻ ഷോബിൻ ജോണി വേറിട്ട പ്രതിഷേധവുമായെത്തിയത്. മെഡിക്കൽ കോളജ് എന്ന ബോർഡ് അനാവശ്യമാണ് ഈ ആശുപത്രിക്ക് എന്നാണ് കുടുംബത്തിൻ്റെ വാദം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192532/wayanad)