---
title: "#water | കുടിവെള്ളമില്ലാതെ അമ്പലപ്പടി കോളനിക്കാർ ദുരിതത്തിൽ "
english_title: "Ambalappadi colonists in distress without drinking water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192583/ambalappadi-colonists-in-distress-without-drinking-water"
published_at: "2024-03-18T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7e12b80fb0_IMG-20240318-WA0008.jpg"
keywords: []
---

# #water | കുടിവെള്ളമില്ലാതെ അമ്പലപ്പടി കോളനിക്കാർ ദുരിതത്തിൽ 

> **Lead Summary:** **പുൽപ്പള്ളി: ** പുൽപ്പള്ളി ടൗണിനോട് ചേർന്ന അമ്പലപ്പടി കോളനിക്കാർ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. ചെതലത്ത് റെയ്ഞ്ച് ഓഫീസിന്റെ കിണറിനെയാണ് കുടിവെള്ളത്തനായി കോളനിയിലെ പത്തോളം കുടുംബങ്ങൾ ആശ്രയക്കുന്നത്. കോളനിയിൽ നിലവിലുള്ള കിണറിൽ ടൗണിലെ ഓടകളിൽ നിന്നടക്കമുള്ള മാലിന്യങ്ങൾ ഒഴുകിയെത്തുന്നതിനാൽ വെള്ളം ഉപയോശൂന്യമായ അവസ്ഥയിലാണ്. വർഷങ്ങളായി ഇതേ അവസ്ഥ തുടരുകയാണെങ്കിലും അധികൃതർ മുഖം തിരിക്കുകയാണന്നാണ് കോളനിക്കാർ പറയുന്നത്.

## Article Content

**പുൽപ്പള്ളി: ** പുൽപ്പള്ളി ടൗണിനോട് ചേർന്ന അമ്പലപ്പടി കോളനിക്കാർ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. ചെതലത്ത് റെയ്ഞ്ച് ഓഫീസിന്റെ കിണറിനെയാണ് കുടിവെള്ളത്തനായി കോളനിയിലെ പത്തോളം കുടുംബങ്ങൾ ആശ്രയക്കുന്നത്. കോളനിയിൽ നിലവിലുള്ള കിണറിൽ ടൗണിലെ ഓടകളിൽ നിന്നടക്കമുള്ള മാലിന്യങ്ങൾ ഒഴുകിയെത്തുന്നതിനാൽ വെള്ളം ഉപയോശൂന്യമായ അവസ്ഥയിലാണ്. വർഷങ്ങളായി ഇതേ അവസ്ഥ തുടരുകയാണെങ്കിലും അധികൃതർ മുഖം തിരിക്കുകയാണന്നാണ് കോളനിക്കാർ പറയുന്നത്.

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജലനിധി അടക്കമുള്ള നിരവധി കുടിവെള്ളപദ്ധതികൾ നടപ്പിലാക്കുമ്പോഴും കോളനിയെ അവഗണിക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. പല തവണ കോളനിയിലെ കുടിവെള്ളത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോളനിവാസികൾ നിരവധി പരാതികൾ നൽകിയിട്ടും കോളനിയിലെ അവഗണിക്കുകയാണെന്ന് കോളനിക്കാർ പറഞ്ഞു.

ആദിവാസിക്ഷേമത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടിക്കണക്കിന് രൂപ ചിലവഴിക്കുമ്പോഴാണ് കുടിവെള്ളം പോലും ലഭ്യമല്ലാത്ത അവസ്ഥയിൽ ഇവർ കഴിയുന്നത്. കോളനിയിലെ മാലിന്യം നിറഞ്ഞ കിണർ നന്നാക്കി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്നാണ് കോളനിക്കാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192583/ambalappadi-colonists-in-distress-without-drinking-water)