---
title: "#Petrol |  ഇന്ധന വില: മാഹിയിൽ 13 രൂപ കുറവ് "
english_title: "Fuel price: Rs 13 less in Mahe "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192589/fuel-price-rs-13-less-in-mahe"
published_at: "2024-03-18T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7e4c3e9eb6_download_(16).jpeg"
keywords: []
---

# #Petrol |  ഇന്ധന വില: മാഹിയിൽ 13 രൂപ കുറവ് 

> **Lead Summary:** **കണ്ണൂർ: **ഇന്ധനവിലയിൽ രണ്ടുരൂപ കുറവ് വന്നതോടെ കണ്ണൂരും മാഹിയും തമ്മിലുള്ള ഇന്ധനവിലയിൽ ശരാശരി 13 രൂപയുടെ അന്തരം. നേരത്തേ 2022 മേയ് 21-നാണ് കേന്ദ്ര സർക്കാർ ഇന്ധനവിലയിലെ എക്സൈസ് തീരുവ പെട്രോളിന് പത്ത് രൂപയും ഡീസലിന് 7.50 രൂപയും കുറച്ചത്. ഇതിന് മുൻപ് ഇന്ധനവില റെക്കോഡിലെത്തിയിരുന്നു.

## Article Content

**കണ്ണൂർ: **ഇന്ധനവിലയിൽ രണ്ടുരൂപ കുറവ് വന്നതോടെ കണ്ണൂരും മാഹിയും തമ്മിലുള്ള ഇന്ധനവിലയിൽ ശരാശരി 13 രൂപയുടെ അന്തരം. നേരത്തേ 2022 മേയ് 21-നാണ് കേന്ദ്ര സർക്കാർ ഇന്ധനവിലയിലെ എക്സൈസ് തീരുവ പെട്രോളിന് പത്ത് രൂപയും ഡീസലിന് 7.50 രൂപയും കുറച്ചത്. ഇതിന് മുൻപ് ഇന്ധനവില റെക്കോഡിലെത്തിയിരുന്നു.

കണ്ണൂരിൽ പെട്രോൾ വില ലിറ്ററിന് 112.28 രൂപയും ഡീസലിന് 99.27 രൂപയുമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കേന്ദ്രം എക്സൈസ് തീരുവ ഗണ്യമായി കുറച്ചത്. പിന്നീടിങ്ങോട്ട് 22 മാസമായി ക്രൂഡ് ഓയിൽ വിലമാറ്റത്തിനനുസരിച്ച് ഇന്ധനവിലയിൽ ഏറ്റക്കുറച്ചിലുണ്ടായിട്ടില്ല. 2016 വരെ എണ്ണക്കമ്പനികൾ അർധരാത്രിയിലായിരുന്നു വിലയിൽ മാറ്റം വരുത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192589/fuel-price-rs-13-less-in-mahe)