---
title: "#Kannur |  റോഡും ഡിവൈഡറുകളും പൊട്ടിപ്പൊളിഞ്ഞു: റീത്ത് വെച്ച് ഒറ്റയാൾ പ്രതിഷേധം "
english_title: "A one-man protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192595/a-one-man-protest"
published_at: "2024-03-18T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7e831ee5a4_IMG-20240318-WA0021.jpg"
keywords: []
---

# #Kannur |  റോഡും ഡിവൈഡറുകളും പൊട്ടിപ്പൊളിഞ്ഞു: റീത്ത് വെച്ച് ഒറ്റയാൾ പ്രതിഷേധം 

> **Lead Summary:** **കണ്ണൂർ: **വേളാപുരം മുതൽ ചൊവ്വ വരെയുള്ള ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഒറ്റയാൾ പ്രതിഷേധം. ഈ മേഖലയിലെ റോഡും ഡിവൈഡറുകളും തകർന്നിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വളപട്ടണത്തെ സാമൂഹിക പ്രവർത്തകൻ കെ.സി. സലീം ഞായറാഴ്ച രാവിലെ ഡിവൈഡറിന്റെ മുകളിൽ റീത്ത് വെച്ച് സമരം നടത്തിയത്.

## Article Content

**കണ്ണൂർ: **വേളാപുരം മുതൽ ചൊവ്വ വരെയുള്ള ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഒറ്റയാൾ പ്രതിഷേധം. ഈ മേഖലയിലെ റോഡും ഡിവൈഡറുകളും തകർന്നിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വളപട്ടണത്തെ സാമൂഹിക പ്രവർത്തകൻ കെ.സി. സലീം ഞായറാഴ്ച രാവിലെ ഡിവൈഡറിന്റെ മുകളിൽ റീത്ത് വെച്ച് സമരം നടത്തിയത്.

സൗകര്യം കുറഞ്ഞതും ഇടുങ്ങിയതുമായ റോഡിലെ കുഴികളും കാരണം ഇരുചക്രവാഹനങ്ങൾ നിരന്തരം തെന്നിവീഴുകയാണ്. പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകളിൽ വാഹനങ്ങൾ കയറി രാത്രിയിൽ അപകടത്തിൽപ്പെടുന്നത് പതിവാണെന്നും സലീം പറഞ്ഞു. വളപട്ടണം പാലത്തിലെ തെരുവുവിളക്ക് കത്തിക്കാനും പുതിയതെരുവിലെ റോഡിലെ കുഴികൾ അടയ്ക്കാനും സലീം നടത്തിയ ഒറ്റയാൾ പ്രതിഷേധവും ശ്രദ്ധേയമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192595/a-one-man-protest)