---
title: "#Sudhakaran |  കെ.സുധാകരന്റെ ഫ്ലെക്സുകൾ നശിപ്പിച്ചു "
english_title: "Destroyed K. Sudhakaran's flexes "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192598/destroyed-k-sudhakarans-flexes"
published_at: "2024-03-18T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7ec0fa48c4_Picsart_24-03-18_12-53-50-841.jpg"
keywords: []
---

# #Sudhakaran |  കെ.സുധാകരന്റെ ഫ്ലെക്സുകൾ നശിപ്പിച്ചു 

> **Lead Summary:** **കണ്ണൂർ: **തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വടുവൻകുളത്ത് സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ പ്രചരണ ബോർഡ് തീ വെച്ച് നശിപ്പിച്ചു. തെരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൽ തന്നെ സി.പി.എം പാർട്ടി ഗ്രാമമായ കുറ്റ്യാട്ടൂർ മേഖലയിൽ കെ. സുധാകരന് ലഭിച്ച വൻ സ്വീകാര്യതയും പരാജയ ഭീതിയുമാണ് സി.പി.എം ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് ആഹ്വാനം നൽകുന്നത് എന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.

## Article Content

**കണ്ണൂർ: **തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ വടുവൻകുളത്ത് സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന്റെ പ്രചരണ ബോർഡ് തീ വെച്ച് നശിപ്പിച്ചു. തെരഞ്ഞെടുപ്പ് ആദ്യഘട്ട പ്രചാരണത്തിൽ തന്നെ സി.പി.എം പാർട്ടി ഗ്രാമമായ കുറ്റ്യാട്ടൂർ മേഖലയിൽ കെ. സുധാകരന് ലഭിച്ച വൻ സ്വീകാര്യതയും പരാജയ ഭീതിയുമാണ് സി.പി.എം ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് ആഹ്വാനം നൽകുന്നത് എന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.

അക്രമത്തിന് ആഹ്വാനം നൽകി സമാധാന അന്തരീക്ഷം തകർക്കുന്ന അണികളെ സി.പി.എം നിലക്ക് നിർത്തണം. ഇത്തരം അക്രമങ്ങൾക്കെതിരെ പോലീസ് ജാഗ്രത പാലിക്കണമെന്നും, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192598/destroyed-k-sudhakarans-flexes)