---
title: "#rape |  65-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, 57 കേസില്‍ പ്രതി; ജാമ്യത്തിലിറങ്ങി വീണ്ടും കൊല "
english_title: "65-year-old woman brutally raped"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192616/65-year-old-woman-brutally-raped"
published_at: "2024-03-18T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7f4dd302c8_Screenshot_2024-03-18-13-23-53-32_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #rape |  65-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, 57 കേസില്‍ പ്രതി; ജാമ്യത്തിലിറങ്ങി വീണ്ടും കൊല 

> **Lead Summary:** **കോഴിക്കോട്**: പേരാമ്പ്ര വാളൂരിൽ യുവതിയെ തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാൻ കൊടുംക്രിമിനൽ. മൂന്നരവർഷം മുൻപ് കോഴിക്കോട് മുക്കത്ത് വയോധികയെ ഓട്ടോയിൽ കയറ്റി പീഡിപ്പിച്ച കേസിലും നിരവധി മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്. കൊണ്ടോട്ടി സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരേ 13 കേസുകളുണ്ട്. അഞ്ചുമാസം മുൻപ് ഒരു ആക്രിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്‌മാൻ അവസാനം അറസ്റ്റിലായത്. ഈ കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പേരാമ്പ്ര വാളൂരിൽ യുവതിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

## Article Content

**കോഴിക്കോട്**: പേരാമ്പ്ര വാളൂരിൽ യുവതിയെ തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാൻ കൊടുംക്രിമിനൽ. മൂന്നരവർഷം മുൻപ് കോഴിക്കോട് മുക്കത്ത് വയോധികയെ ഓട്ടോയിൽ കയറ്റി പീഡിപ്പിച്ച കേസിലും നിരവധി മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്. കൊണ്ടോട്ടി സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരേ 13 കേസുകളുണ്ട്. അഞ്ചുമാസം മുൻപ് ഒരു ആക്രിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്‌മാൻ അവസാനം അറസ്റ്റിലായത്. ഈ കേസിൽ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പേരാമ്പ്ര വാളൂരിൽ യുവതിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

കൗമാരം പിന്നിട്ടതോടെ കുറ്റകൃത്യങ്ങളിൽ സജീവമായ ക്രിമിനലാണ് കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനി നമ്പിലത്ത് വീട്ടിൽ മുജീബ് റഹ്‌മാൻ(48). ഇരുപതാംവയസ്സിൽ കൊലക്കേസിൽ പ്രതിയായെങ്കിലും ഈ കേസിൽ കോടതി ഇയാളെ വെറുതെവിട്ടിരുന്നു. തിരൂരിലെ ജൂവലറി ഉടമയായ ഗണപതിയെ കൊലപ്പെടുത്തിയ കേസിലാണ് മുജീബ് റഹ്‌മാൻ തന്റെ 20-ാം വയസ്സിൽ പ്രതിയായത്. പക്ഷേ, കേസിലെ വിധി പ്രതിക്ക് അനുകൂലമായി.

മോഷണം, ബലാത്സംഗം ഉൾപ്പെടെ ഇതുവരെ 57 കേസുകളിൽ മുജീബ് റഹ്‌മാൻ പ്രതിയാണെന്നാണ് വിവരം. ഇതിൽ 13 കേസുകൾ കൊണ്ടോട്ടി സ്‌റ്റേഷനിലാണ്. വിവിധ ജില്ലകളിലായി മറ്റ് 44 കേസുകളും മുജീബിനെതിരേയുണ്ട്. കുപ്രസിദ്ധ വാഹനമോഷ്‌ടാവ് വീരപ്പൻ റഹീമിൻ്റെ അടുത്ത കൂട്ടാളിയാണ് മുജീബ് റഹ്‌മാൻ. സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങൾ കവരുന്നതിലൂടെയാണ് മുജീബ് റഹ്‌മാൻ കുപ്രസിദ്ധി നേടിയത്. ഇതിനൊപ്പം മറ്റുമോഷണങ്ങളിലും ഇയാൾ പങ്കാളിയായിരുന്നു. അഞ്ചുമാസം മുൻപ് കിഴിശ്ശേരിയിലെ ആക്രിക്കടയിൽ മോഷണം നടത്തിയതിനാണ് മുജീബ് റഹ്‌മാൻ അവസാനം അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192616/65-year-old-woman-brutally-raped)