---
title: "#Valiyavelicham |  വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണം"
english_title: "Valiyavelicham Industrial Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192649/valiyavelicham-industrial-centre"
published_at: "2024-03-18T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f814e613008_IMG-20240318-WA0046.jpg"
keywords: []
---

# #Valiyavelicham |  വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണം

> **Lead Summary:** **കൂത്തുപറമ്പ്: **വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചരണത്തിന് എത്തി. വടകര, കണ്ണൂർ പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർഥികളായ കെ.കെ. ശൈലജയും, എം.വി. ജയരാജനും ആണ് ഒരേസമയം പ്രചാരണത്തിന് എത്തിയത്. മരിയൻ അപ്പാരൻസിലെത്തിയ സ്ഥാനാർത്ഥികളെ മാനേജ്മെന്റ് പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ചേർന്നാണ് വരവേറ്റത്. സ്വീകരണ യോഗത്തിൽ മരിയൻ അപ്പാരൽസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു പ്രസിഡണ്ട് ടി. പവിത്രൻ അധ്യക്ഷനായി.

## Article Content

**കൂത്തുപറമ്പ്: **വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പ്രചരണത്തിന് എത്തി. വടകര, കണ്ണൂർ പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർഥികളായ കെ.കെ. ശൈലജയും, എം.വി. ജയരാജനും ആണ് ഒരേസമയം പ്രചാരണത്തിന് എത്തിയത്. മരിയൻ അപ്പാരൻസിലെത്തിയ സ്ഥാനാർത്ഥികളെ മാനേജ്മെന്റ് പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ചേർന്നാണ് വരവേറ്റത്. സ്വീകരണ യോഗത്തിൽ മരിയൻ അപ്പാരൽസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു പ്രസിഡണ്ട് ടി. പവിത്രൻ അധ്യക്ഷനായി.

സ്ഥാനാർത്ഥികളായ കെ.കെ. ശൈലജ, എം.വി. ജയരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, എം.വി. ചന്ദ്രബാബു, കെ.കെ. പ്രവീണ, എൻ. സിന്ധു തുടങ്ങിയവർ സംസാരിച്ചു. മരിയൻ അപ്പാരൽസ് എം.ഡി തോമസ് ഓലിക്കൻ, മകൻ റോണക്, എൽ.ഡി.എഫ് നേതാക്കളായ കെ. ധനഞ്ജയൻ, കെ.ഇ. കുഞ്ഞബ്ദുള്ള, സി.വി. ശശീന്ദ്രൻ, ടി. ബാലൻ, കെ. കുഞ്ഞനന്തൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192649/valiyavelicham-industrial-centre)