---
title: "#Morazha |  മോറാഴ സി.എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്കൂളിൽ പഠനോത്സവം "
english_title: "Study Festival at Morazha CH Kammaran Master Memorial UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192656/study-festival-at-morazha-ch-kammaran-master-memorial-up-school"
published_at: "2024-03-18T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f81c53a7b73_IMG-20240318-WA0055.jpg"
keywords: []
---

# #Morazha |  മോറാഴ സി.എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്കൂളിൽ പഠനോത്സവം 

> **Lead Summary:** **തളിപ്പറമ്പ്**: മോറാഴ സി.എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്കൂളിൽ പഠനോത്സവം നടന്നു. ആന്തൂർ നഗരസഭ വാർഡ് കൗൺസിലർ സി.പി മുഹാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ വിഷയങ്ങളിലെ പഠനത്തിലൂടെ നേടിയ കഴിവുകൾ പങ്കിടുന്നതായിരിന്നു പഠനോത്സവ പരിപാടികൾ. ഭാഷ,

## Article Content

**തളിപ്പറമ്പ്**: മോറാഴ സി.എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു.പി സ്കൂളിൽ പഠനോത്സവം നടന്നു. ആന്തൂർ നഗരസഭ വാർഡ് കൗൺസിലർ സി.പി മുഹാസ് ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വിവിധ വിഷയങ്ങളിലെ പഠനത്തിലൂടെ നേടിയ കഴിവുകൾ പങ്കിടുന്നതായിരിന്നു പഠനോത്സവ പരിപാടികൾ. ഭാഷ,

ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിൽ ഊന്നിയുള്ളതായിരിന്നു പരിപാടികൾ. കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം കൂടിയായി മാറി പഠനോത്സവ കാഴ്ചകൾ.

ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി നവാൻ.ബി.അജന്ത് ഏഴ് മിനുട്ട് കൊണ്ട് ചിത്രം വരച്ചു പൂർത്തീകരിച്ചുകൊണ്ടായിരുന്നു പഠനോത്സവത്തിന് തുടക്കം കുറിച്ചത്. പി.ടി.എ പ്രസിഡണ്ട് വി.സി സുമേഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക ബി. ജയശ്രീ, പി. പ്രതീഷ്, കെ.പി പ്രവീൺകുമാർ, കെ. സൗമ്യ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192656/study-festival-at-morazha-ch-kammaran-master-memorial-up-school)