---
title: "#DYFI  |  നാട്ടുകാർക്ക് വേറിട്ട അനുഭവമായി ഡി.വൈ.എഫ്.ഐ കുന്നുമ്മൽക്കണ്ടി യൂണിറ്റിൻ്റെ 'ആടാം പാടാം'"
english_title: "DYFI Kunnummalkandi Unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192663/dyfi-kunnummalkandi-unit"
published_at: "2024-03-18T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8234a4e04b_Screenshot_2024-03-18-16-40-59-99_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #DYFI  |  നാട്ടുകാർക്ക് വേറിട്ട അനുഭവമായി ഡി.വൈ.എഫ്.ഐ കുന്നുമ്മൽക്കണ്ടി യൂണിറ്റിൻ്റെ 'ആടാം പാടാം'

> **Lead Summary:** ** ചൊക്ലി: **മേനപ്രം ആണ്ടിപ്പീടിക ഡി.വൈ എഫ് ഐ കുന്നുമ്മൽക്കണ്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 'ആടാം പാടാം' പരിപാടി നാട്ടുകാർക്ക് വേറിട്ട അനുഭവമാകുന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് അപ്പാരൽ പാർക്കിൽ തുടർച്ചയായി പത്താം തവണയാണ് ഗാനമേള നടക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് 'ആടാം പാടാം' എന്ന പരിപാടി നടക്കുക. പരിപാടിയിൽ ടി. ജയേഷ് മുഖ്യാതിഥിയായി.

## Article Content

** ചൊക്ലി: **മേനപ്രം ആണ്ടിപ്പീടിക ഡി.വൈ എഫ് ഐ കുന്നുമ്മൽക്കണ്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തുന്ന 'ആടാം പാടാം' പരിപാടി നാട്ടുകാർക്ക് വേറിട്ട അനുഭവമാകുന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് അപ്പാരൽ പാർക്കിൽ തുടർച്ചയായി പത്താം തവണയാണ് ഗാനമേള നടക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമാണ് 'ആടാം പാടാം' എന്ന പരിപാടി നടക്കുക. പരിപാടിയിൽ ടി. ജയേഷ് മുഖ്യാതിഥിയായി.

പ്രദേശവാസികളായ കലാകാരൻമാർ വ്യത്യസ്തമായ ഗാനങ്ങൾ ആലപിച്ചു. ചൊക്ലി പഞ്ചായത്തിലെ വായനശാലയില്ലാത്ത പ്രദേശത്ത് ഒരു സാംസ്ക്കാരിക കേന്ദ്രം സ്ഥാപിക്കുമെന്നും പാർലമെൻ്റ് തെഞ്ഞെടുപ്പ് പ്രചരണത്തിന് ഗായക സംഘം പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കനകരാജ് കെ.കെ, ഫെബിൻ കെ. കെ, സാജേഷ്.കെ, റയീസ്.കെ.പി, ജംഷീർ കെ.കെ , ശശീന്ദ്രൻ, സോംജിത്ത് എന്നിവർ നേതൃത്വം നൽകി. '

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192663/dyfi-kunnummalkandi-unit)