---
title: "യുവാക്കളെ ത‌ട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192686/arrested"
published_at: "2024-03-18T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f84578c1051_n59269608817107692862882c6ecb47e971afd5c7ab7a40f11d52889f5ed0a5e607eb7e23f065cf2cb50140.jpg"
keywords: []
---

# യുവാക്കളെ ത‌ട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **എറണാകുളം: **ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് യുവാക്കളെ ത‌ട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത മുഹമ്മദ് റിയാസ്, അൻവർ എന്നിവരു‌ടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

## Article Content

**എറണാകുളം: **ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് യുവാക്കളെ ത‌ട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത മുഹമ്മദ് റിയാസ്, അൻവർ എന്നിവരു‌ടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ വാഹനം സംഘടിപ്പിച്ചത് ഇരുവരുടെയും നേതൃത്വത്തിലാണെന്ന് പോലീസ് പറഞ്ഞു. ദൃക്സാക്ഷി നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാളെ തട്ടികൊണ്ടുപോയതിനാണ് ആദ്യം പോലീസ് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തിരുന്നത്.

തുടർന്ന് നടത്തി‌യ അന്വേഷണത്തിലാണ് മൂന്ന് പേരെയാണ് ത‌ട്ടിക്കൊണ്ടുപോ‌യതെന്ന് പോലീസ് കണ്ടെത്തി‌യത്. ഇന്നലെ രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് മൂന്ന് പേരെ തട്ടിക്കൊണ്ടുപോയത്. 

നിയമ വിരുദ്ധ സാമ്ബത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. പ്രതികള്‍ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഈ വാഹനം വാടകയ്ക്ക് എടുത്ത പത്തനംതിട്ട എആര്‍ ക്യാമ്ബിലെ എഎസ്‌ഐ സുരേഷ് ബാബുവിനെ ചോദ്യം ചെയ്തു.

തട്ടികൊണ്ടുപോകുന്നതിനിടെ പ്രതികള്‍ ഗൂഗിള്‍ പേ വഴി സാമ്ബത്തിക ഇടപാടുകള്‍ നടത്തിയതായി വിവരമുണ്ട്. ഇതും മൊബൈല്‍ ഫോണുകളും സിസിടിവികളും പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192686/arrested)