---
title: "തെരഞ്ഞെടുപ്പ് പ്രചാരണം; മോദിയുടെ റോഡ് ഷോ ചൊവ്വാഴ്ച പാലക്കാട്‌"
english_title: "Road show "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192708/road-show"
published_at: "2024-03-18T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f85386c580c_n5927177681710772805042a3e407cf878560ee665b88e82d1b7c008c470bbfd963d0efd5cb5cd928e8f98e.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് പ്രചാരണം; മോദിയുടെ റോഡ് ഷോ ചൊവ്വാഴ്ച പാലക്കാട്‌

> **Lead Summary:** **പാലക്കാട്: **തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പാലക്കാട്ടെത്തും. രാവിലെ പത്തിന് എത്തുന്ന മോദിയുടെ നേതൃത്വത്തില്‍ അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തില്‍ റോഡ് ഷോ ന‌ടത്തും. പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്‌ണകുമാറും മലബാറിലെ മറ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. പാലക്കാട് മേഴ്സി കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന മോദിയെ ബിജെപി നേതാക്കൻമാർ ചേർന്ന് സ്വീകരിക്കും. 

## Article Content

**പാലക്കാട്: **തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പാലക്കാട്ടെത്തും. രാവിലെ പത്തിന് എത്തുന്ന മോദിയുടെ നേതൃത്വത്തില്‍ അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റോഫീസ് വരെ ഒരു കിലോമീറ്റർ ദൂരത്തില്‍ റോഡ് ഷോ ന‌ടത്തും. പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്‌ണകുമാറും മലബാറിലെ മറ്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. പാലക്കാട് മേഴ്സി കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന മോദിയെ ബിജെപി നേതാക്കൻമാർ ചേർന്ന് സ്വീകരിക്കും. 

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ എസ്പിജിയു‌ടെയും പോലീസിന്‍റെയും നേതൃത്വത്തില്‍ പരിശോധനകള്‍ ന‌ടത്തി. 

കഴിഞ്ഞ ദിവസം പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനില്‍ കെ.ആന്‍റണിക്കായി വോട്ട് അഭ്യർഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192708/road-show)