---
title: "ആറളം ഫാം സ്കൂളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം തയിപ്പിച്ച് നൽകി മാഹി ആശ്രയ വുമൻസ് വെൽഫേർ സൊസൈറ്റി"
english_title: "Uniform "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192716/uniform"
published_at: "2024-03-18T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f858fa55f02_IMG-20240318-WA0033.jpg"
keywords: []
---

# ആറളം ഫാം സ്കൂളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം തയിപ്പിച്ച് നൽകി മാഹി ആശ്രയ വുമൻസ് വെൽഫേർ സൊസൈറ്റി

> **Lead Summary:** **ആറളംഫാം: **മാഹിയിലെ ആശ്രയ വുമൻസ് വെൽഫേർ സൊസൈറ്റി ആറളം ഫാം സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം തയിപ്പിച്ചു നൽകി. സുലോചന മാഹിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ യൂണിഫോം തയിപ്പിച്ചു നൽകിയത്. നേരത്തേ എൽ.പി. വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഇവർ ഓണക്കോടി സമ്മാനിച്ചിരുന്നു.

## Article Content

**ആറളംഫാം: **മാഹിയിലെ ആശ്രയ വുമൻസ് വെൽഫേർ സൊസൈറ്റി ആറളം ഫാം സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം തയിപ്പിച്ചു നൽകി. സുലോചന മാഹിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ യൂണിഫോം തയിപ്പിച്ചു നൽകിയത്. നേരത്തേ എൽ.പി. വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഇവർ ഓണക്കോടി സമ്മാനിച്ചിരുന്നു.

സ്ക്കൂൾ അധ്യാപകരുടെ അഭ്യർത്ഥന പരിഗണിച്ച് തുടർന്നും ആശ്രയയുടെ കാരുണ്യ സ്പർശം ആറളം ഫാം സ്കൂളിന് ഉണ്ടാകുമെന്ന് സുലോചന മാഹി അറിയിച്ചു. സ്കൂളിൽ നടന്ന യൂണിഫോം ഏറ്റ് വാങ്ങൽ ചടങ്ങിൽ പ്രധാനാധ്യാപകൻ ടി. തിലകൻ, അഡ്വ. ഏ.എം. സന്തോഷ്, അധ്യാപകരായ എം.കെ. പുഷ്പ, ഒ.പി. സോജൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192716/uniform)