---
title: "കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന"
english_title: "Ktet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192757/ktet"
published_at: "2024-03-19T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8e3006c414_unnamed.png"
keywords: []
---

# കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

> **Lead Summary:**  2023 ഡിസംബര്‍ 29, 30 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ നടന്ന ഒക്ടോബര്‍ 2023 കെ ടെറ്റ് പരീക്ഷയും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും (കാറ്റഗറി ഒന്നു മുതല്‍ നാല് വരെ) വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന നടത്തുന്നു. മാര്‍ച്ച് 23 മുതല്‍ 30 വരെ കണ്ണൂര്‍ ജി വി എച്ച് എസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പരിശോധന. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ഹാള്‍ടിക്കറ്റ്, കെ ടെറ്റ് മാര്‍ക്ക് ലിസ്റ്റ്, ഇവയുടെ പകര്‍പ്പ് എന്നിവ പരിശോധനക്ക് ഹാജരാക്കണം.

## Article Content

 2023 ഡിസംബര്‍ 29, 30 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ നടന്ന ഒക്ടോബര്‍ 2023 കെ ടെറ്റ് പരീക്ഷയും മുന്‍ വര്‍ഷങ്ങളില്‍ നടന്ന കെ ടെറ്റ് പരീക്ഷയുടെയും (കാറ്റഗറി ഒന്നു മുതല്‍ നാല് വരെ) വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന നടത്തുന്നു. മാര്‍ച്ച് 23 മുതല്‍ 30 വരെ കണ്ണൂര്‍ ജി വി എച്ച് എസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പരിശോധന. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ഹാള്‍ടിക്കറ്റ്, കെ ടെറ്റ് മാര്‍ക്ക് ലിസ്റ്റ്, ഇവയുടെ പകര്‍പ്പ് എന്നിവ പരിശോധനക്ക് ഹാജരാക്കണം.

ബി എഡ്, ഡി എല്‍ എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷയെഴുതിയവര്‍ കെ ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നുവെന്ന് സ്ഥാപന മേലധികാരി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും കോഴ്സ് വിജയിച്ച സര്‍ട്ടിഫിക്കറ്റും പരിശോധനക്ക് ഹാജരാക്കണം.കാറ്റഗറി ഒന്ന്, നാല് മാര്‍ച്ച് 23, 25 തീയതികളിലും കാറ്റഗറി രണ്ട്, മൂന്ന് മാര്‍ച്ച് 26, 27, 30 എന്നിങ്ങനെയാണ് പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192757/ktet)