---
title: "ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ കയറുൽപ്പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള അവലോകന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു "
english_title: "In the National Rural Employment Guarantee Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19281/In-the-National-Rural-Employment-Guarantee-Scheme"
published_at: "2022-01-05T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5624a2ddfd_Screenshot_20220105_144545.jpg"
keywords: []
---

# ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ കയറുൽപ്പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള അവലോകന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു 

> **Lead Summary:** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ കയറുൽപ്പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള അവലോകന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു .പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി വി വത്സല ഉദ്ഘാടനം ചെയ്തു . കയറുത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു .

## Article Content

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ കയറുൽപ്പന്നങ്ങളുടെ ഉപയോഗം സംബന്ധിച്ചുള്ള അവലോകന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു .പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി വി വത്സല ഉദ്ഘാടനം ചെയ്തു . കയറുത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു .

കണ്ണൂർ ജില്ലയെ പ്ലാസ്റ്റിക് ഫ്രീ സോണായി പ്രഖ്യാപിക്കുന്നതിൻ്റെ അടിസ്ഥാനത്തിൽ കയറുല്പന്നങ്ങൾക്ക് ഡിമാൻ്റ് ഏറി വരാനുള്ള സാധ്യത നില നിൽക്കുന്നുണ്ട്. ആ സാഹചര്യം പരമാവധി മുതലെടുക്കാൻ സാധ്യമാക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. ജില്ലാ ജോയൻ്റ് പ്രോജക്ട് കോ ഓഡിനേറ്റർ ടി പി ഹൈദരാലി പദ്ധതി വിശദീകരണം നടത്തി.

കയർഫെഡ് ഡയറക്ടർ പ്രേമൻ അക്രമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. മങ്ങന്തറ ദേവൻ, എ പ്രാർത്ഥന, വി ഷൈമ, എം വി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19281/In-the-National-Rural-Employment-Guarantee-Scheme)