---
title: "സർട്ടിഫിക്കറ്റ് വിതരണം ചെയ്തു"
english_title: "Certificate issued"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19283/Certificate-issued"
published_at: "2022-01-05T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d563c85f402_IMG-20220105-WA0066.jpg"
keywords: []
---

# സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

> **Lead Summary:**  കോളയാട്: മട്ടന്നൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആലച്ചേരിയിൽ നടന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ.കെ.ശൈലജ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയ എം രമേശന് എം എൽ എ ഉപഹാരം നൽകി.5 വയസ്സു മുതൽ 20 വയസ്സുവരെയുള്ള 130 പേർ പരിശീലനത്തിൽ പങ്കെടുത്തു.

## Article Content

 കോളയാട്: മട്ടന്നൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ആലച്ചേരിയിൽ നടന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ.കെ.ശൈലജ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് നേതൃത്വം നൽകിയ എം രമേശന് എം എൽ എ ഉപഹാരം നൽകി.5 വയസ്സു മുതൽ 20 വയസ്സുവരെയുള്ള 130 പേർ പരിശീലനത്തിൽ പങ്കെടുത്തു.

ഡിസം. 24 ന് ആരംഭിച്ച നീന്തൽ പരിശീലനം ജനുവരി 4 വരെയായിരുന്നു. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ കെ.ഇ സുധീഷ് കുമാർ, ഗീത വി, റീന നാരായണൻ, ഫാ.ഗിനീഷ്, ജയരാജൻ, കെ.കുഞ്ഞിക്കണ്ണൻ, കെ.സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19283/Certificate-issued)