---
title: "ഓൺലൈൻ ജോലി വാഗ്ദാനം; യുവതിക്ക് 1.10 ലക്ഷം നഷ്ടം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192830/kannur"
published_at: "2024-03-19T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f938fd56a88_IMG-20240319-WA0116.jpg"
keywords: []
---

# ഓൺലൈൻ ജോലി വാഗ്ദാനം; യുവതിക്ക് 1.10 ലക്ഷം നഷ്ടം

> **Lead Summary:** **കണ്ണൂർ** : ഓൺലൈൻ താത്കാലിക ജോലി വാഗ്ദാനം ചെയ്ത്‌ യുവതിയുടെ 1,10,547 രൂപ തട്ടിയെടുത്തതായി പരാതി. ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ പാർട്ട്‌ ടൈം ജോലി ചെയ്ത് കൂടുതൽ പണം സമ്പാദിക്കാമെന്ന ഫോൺ സന്ദേശത്തെ തുടർന്നാണ് ധർമടം സ്വദേശിയായ യുവതി പണം നിക്ഷേപിച്ചത്.

## Article Content

**കണ്ണൂർ** : ഓൺലൈൻ താത്കാലിക ജോലി വാഗ്ദാനം ചെയ്ത്‌ യുവതിയുടെ 1,10,547 രൂപ തട്ടിയെടുത്തതായി പരാതി. ഇൻസ്റ്റഗ്രാമിൽ ഓൺലൈൻ പാർട്ട്‌ ടൈം ജോലി ചെയ്ത് കൂടുതൽ പണം സമ്പാദിക്കാമെന്ന ഫോൺ സന്ദേശത്തെ തുടർന്നാണ് ധർമടം സ്വദേശിയായ യുവതി പണം നിക്ഷേപിച്ചത്.

നിക്ഷേപത്തിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. എന്നാൽ, നിക്ഷേപിച്ച പണമോ ലാഭമോ തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി. പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192830/kannur)