---
title: "#Accident |  ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്"
english_title: " stone fell from the tipper "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192840/stone-fell-from-the-tipper"
published_at: "2024-03-19T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9401c06b00_reporterlive_2024-03_3033fafa-73a2-4b36-993e-6ac5b0e16c14_news_4.jpg"
keywords: []
---

# #Accident |  ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

> **Lead Summary:** **തിരുവനന്തപുരം:** ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവിനാണ് പരിക്കേറ്റത്.

## Article Content

**തിരുവനന്തപുരം:** ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വിഴിഞ്ഞം മുക്കോലയിലാണ് സംഭവം. മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവിനാണ് പരിക്കേറ്റത്.

അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ല് തെറിച്ച് വീണത്. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിനു മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ അദാനി ഗ്രൂപ്പ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192840/stone-fell-from-the-tipper)