---
title: "#bypass |  തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾപ്ലാസ അടച്ച് പൂട്ടണം: ജില്ലാ മുസ്ലിം യൂത്ത് ലീഗ് "
english_title: "Toll plaza on Thalassery-Mahi bypass"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192850/toll-plaza-on-thalassery-mahi-bypass"
published_at: "2024-03-19T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f946f3cd135_IMG-20240319-WA0013.jpg"
keywords: []
---

# #bypass |  തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾപ്ലാസ അടച്ച് പൂട്ടണം: ജില്ലാ മുസ്ലിം യൂത്ത് ലീഗ് 

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾപ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾപ്ലാസ ഉപരോധിച്ചു. ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ അധ്യക്ഷത വഹിച്ചു.

## Article Content

**തലശ്ശേരി**: തലശ്ശേരി-മാഹി ബൈപ്പാസിലെ ടോൾപ്ലാസ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾപ്ലാസ ഉപരോധിച്ചു. ജില്ലാ പ്രസിഡൻ്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ അധ്യക്ഷത വഹിച്ചു.

ദേശീയ പാത അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയും അടിസ്ഥാന സൗകര്യമൊരുക്കാതെയുമുള്ള അശാസ്ത്രീയമായ ടോൾപ്ലാസ അടച്ച് പൂട്ടുക എന്നാവശ്യപ്പെട്ടാണ്  ടോൾപ്ലാസ ഉപരോധിച്ചത്. ടോൾ ബൂത്തിന് സമീപത്തേക്ക് പ്രവർത്തകർ കടക്കാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തും തള്ളിനും ഇടയാക്കി. 

നേതാക്കളായ അലി മങ്കര , തസ്ലീം ചേറ്റംകുന്ന്, റഷീദ് തലായി, എൻ.യു. ഷഫീക്ക്, തസ്ലീം മാണിയാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് സി.ഐ. ബിജു ആൻ്റണിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192850/toll-plaza-on-thalassery-mahi-bypass)