---
title: "#Driving | ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 20ന് "
english_title: "Driving School Instructors and Workers Association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192864/driving-school-instructors-and-workers-association"
published_at: "2024-03-19T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9525ed8c87_IMG-20240319-WA0011.jpg"
keywords: []
---

# #Driving | ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ 20ന് 

> **Lead Summary:** **തളിപ്പറമ്പ്: **ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ മാർച്ച് 20 ബുധനാഴ്ച കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്: **ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ മാർച്ച് 20 ബുധനാഴ്ച കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽ ഡ്രൈവിംഗ് സ്‌കൂളുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന തരത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നുമുയരുന്ന പുതിയ നയങ്ങളും, നിർദ്ദേശങ്ങളും പുനഃപരിശോധിക്കണമെന്ന ആവശ്യമുയർത്തിയാണ് ജില്ലാ കൺവെൻഷൻ നടക്കുക.

രാവിലെ പത്ത് മണിക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ ബി.പി. പൈലി, ഇ.കെ. ബിജുമോൻ, കെ.കെ. വിജയൻ, സി. പ്രമോദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192864/driving-school-instructors-and-workers-association)