---
title: "#Thaliparamb | വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ തീവെച്ച് നശിപ്പിച്ചു"
english_title: "Thaliparamb auto "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192881/thaliparamb-auto"
published_at: "2024-03-19T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f96b4751d03_IMG-20240319-WA0010(1).jpg"
keywords: []
---

# #Thaliparamb | വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ തീവെച്ച് നശിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: ആന്തൂർ തളിയിൽ വീട്ടിൽ നിർത്തിയിട്ട ഓട്ടോ തീ വെച്ച് നശിപ്പിച്ചു. തളിയിൽ എ.കെ.ജി വായനശാലയ്ക്ക് സമീപത്തെ എം.കെ. ഗണേഷിൻ്റെ പ്രൈവറ്റ് ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ഓടെയാണ് അക്രമം ഉണ്ടായത്. 

## Article Content

**തളിപ്പറമ്പ്**: ആന്തൂർ തളിയിൽ വീട്ടിൽ നിർത്തിയിട്ട ഓട്ടോ തീ വെച്ച് നശിപ്പിച്ചു. തളിയിൽ എ.കെ.ജി വായനശാലയ്ക്ക് സമീപത്തെ എം.കെ. ഗണേഷിൻ്റെ പ്രൈവറ്റ് ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 11.45 ഓടെയാണ് അക്രമം ഉണ്ടായത്. 

വെൽഡിങ് തൊഴിലാളിയായ ഗണേഷ് തീ ആളിപ്പടരുന്നത് കണ്ടാണ് പുറത്തിറങ്ങിയത്. അടച്ചിട്ട ഗേറ്റ് തുറന്ന നിലയിൽ ആയിരുന്നെന്നും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നെന്നും ഗണേശൻ പറഞ്ഞു. ഉടൻ തന്നെ പൈപ്പ് ഉപയോഗിച്ച് തീ കെടുത്തിയെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192881/thaliparamb-auto)