---
title: "#AnnieRaja | വയനാട് പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ബിഷപ് ജോസഫ് മാർ തോമസിനെ സന്ദർശിച്ചു"
english_title: "LDF candidate Annie Raja  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192884/ldf-candidate-annie-raja-annieraja"
published_at: "2024-03-19T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f96f2312a36_IMG-20240319-WA0007.jpg"
keywords: []
---

# #AnnieRaja | വയനാട് പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ബിഷപ് ജോസഫ് മാർ തോമസിനെ സന്ദർശിച്ചു

> **Lead Summary:** **ബത്തേരി**: വയനാട് പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ബത്തേരി ബിഷപ് ജോസഫ് മാർ തോമസിനെയും മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസിനെയും സന്ദർശിച്ചു. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റന്റ്റ് സെക്രട്ടറി പി.എം. ജോയി എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി സി.ബി.സി.ഐ ദേശീയ വൈസ് പ്രസിഡൻറുമായ ജോസഫ് മാർ തോമസിനെ ബിഷപ്‌സ് ഹൗസിൽ സന്ദർശിച്ചത്. സ്ഥാനാർഥിയെ ഷാൾ അണിയിച്ച പിതാവ് വിജയാശംസ നേർന്നു. മീനങ്ങാടിയിൽ മലബാർ ഭദ്രാസന ആസ്ഥാനത്താണ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസിനെ സന്ദശിച്ചത്.

## Article Content

**ബത്തേരി**: വയനാട് പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ബത്തേരി ബിഷപ് ജോസഫ് മാർ തോമസിനെയും മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസിനെയും സന്ദർശിച്ചു. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റന്റ്റ് സെക്രട്ടറി പി.എം. ജോയി എന്നിവർക്കൊപ്പമാണ് സ്ഥാനാർഥി സി.ബി.സി.ഐ ദേശീയ വൈസ് പ്രസിഡൻറുമായ ജോസഫ് മാർ തോമസിനെ ബിഷപ്‌സ് ഹൗസിൽ സന്ദർശിച്ചത്. സ്ഥാനാർഥിയെ ഷാൾ അണിയിച്ച പിതാവ് വിജയാശംസ നേർന്നു. മീനങ്ങാടിയിൽ മലബാർ ഭദ്രാസന ആസ്ഥാനത്താണ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസിനെ സന്ദശിച്ചത്.

കേരള കോൺഗ്രസ് (എം)സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. ബേബി, ജില്ലാ കമ്മിറ്റിയംഗങ്ങായ ബീന വിജയൻ, പി. വാസുദേവൻ, മീനങ്ങാടി ഏരിയ സെക്രട്ടറി എ.പി. കുഞ്ഞുമോൾ, മീനങ്ങാടി ലോക്കൽ സെക്രട്ടറി വി.എ. അബ്ബാസ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, കേരള കോൺഗ്രസ് (എം) ജില്ലാ നേതാക്കളായ കെ.വി.സണ്ണി, മാത്യു എടയക്കാട്ട്, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സി.എം. സുധീഷ്, ജില്ലാ കൗൺസിൽ അംഗം സജി കാവനാക്കുടി, ബത്തേരി മണ്ഡലം സെക്രട്ടറി സജി വർഗീസ്, ജനതാദൾ (എസ്) ബത്തേരി ബത്തേരി നിയോജകമണ്ഡലം സെക്രട്ടറി അമീർ അറയ്ക്കൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുവിജയം ആശംസിച്ചാണ് സ്ഥാനാർഥിയെ ഭദ്രാസനാധിപൻ യാത്രയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192884/ldf-candidate-annie-raja-annieraja)