---
title: "#PTA | കോർണർ പി.ടി.എ.യും പഠനോത്സവവും സംഘടിപ്പിച്ചു"
english_title: "Organized Corner PTA and Learning Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192897/organized-corner-pta-and-learning-festival"
published_at: "2024-03-19T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9794ace920_IMG-20240319-WA0043.jpg"
keywords: []
---

# #PTA | കോർണർ പി.ടി.എ.യും പഠനോത്സവവും സംഘടിപ്പിച്ചു

> **Lead Summary:** **ശാന്തിഗിരി**: കോളിത്തട്ട് ഗവ എൽ.പി സ്കൂൾ കോർണർ പി.ടി.എ.യും പഠനോത്സവവും ഉറുമ്പിൽ ബിജോയിയുടെ വീട്ടങ്കണത്തിൽ വെച്ച് നടന്നു.

## Article Content

**ശാന്തിഗിരി**: കോളിത്തട്ട് ഗവ എൽ.പി സ്കൂൾ കോർണർ പി.ടി.എ.യും പഠനോത്സവവും ഉറുമ്പിൽ ബിജോയിയുടെ വീട്ടങ്കണത്തിൽ വെച്ച് നടന്നു.

എം.പി.ടി.എ പ്രസിഡൻ്റ്  സൗമ്യ ബിനു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എ. ലിസ്സി അധ്യക്ഷത വഹിച്ചു. ഉറുമ്പിൽ റോസമ്മ, എൻ.ജെ. സജിഷ, ഫിലോമിന ഫ്രാൻസിസ്, സജീവൻ പാലുമ്മി, ടോമി പുളിക്കകണ്ടം എന്നിവർ സംസാരിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പഠന പ്രവർത്തനങ്ങളുടെ പ്രദർശനവും മികവ് അവതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192897/organized-corner-pta-and-learning-festival)