---
title: "#Society |  ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ്  പ്രവർത്തനമാരംഭിച്ചു"
english_title: "Teachers Cooperative Society "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192905/teachers-cooperative-society"
published_at: "2024-03-19T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9804736a0a_IMG-20240319-WA0035.jpg"
keywords: []
---

# #Society |  ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി പുതിയ ഓഫീസ്  പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **മാനന്തവാടി**: മാനന്തവാടി താലൂക്ക് ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ക്ലബ് കുന്നിൽ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് കെ.ബി.സിമിൽ അദ്ധ്യക്ഷത വഹിച്ചു. ഗൃഹോപകരണ വായ്‌പാ പദ്ധതി സഹകരണ സംഘം ജോ. ഡയറക്‌ടർ എം. സജീർ ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി**: മാനന്തവാടി താലൂക്ക് ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ക്ലബ് കുന്നിൽ പ്രവർത്തനമാരംഭിച്ചു. മാനന്തവാടി എം.എൽ.എ. ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് കെ.ബി.സിമിൽ അദ്ധ്യക്ഷത വഹിച്ചു. ഗൃഹോപകരണ വായ്‌പാ പദ്ധതി സഹകരണ സംഘം ജോ. ഡയറക്‌ടർ എം. സജീർ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.എ. ദേവകി, വിൽസൺ തോമസ്, ജില്ലാ സെക്രട്ടറി ടി. രാജൻ, ജില്ലാ പ്രസിഡണ്ട് എ.ഇ. സതീഷ് ബാബു, ഉപജില്ല സെക്രട്ടറി എം. രാഗേഷ്, സൊസൈറ്റിയുടെ മുൻ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, പ്രസിഡണ്ട് പി.ജെ. സെബാസ്റ്റ്യൻ, സംഘം സെക്രട്ടറി കെ.എ. അനൂപ് കുമാർ, വൈസ് സിഡണ്ട് ടി.എ. ഷബീന എന്നിവർ സംസാരിച്ചു. 

സംഘം ഡയറക്‌ടർമാരായ വി. കൃഷ്‌ണൻ, വി.എസ്. രശ്മി, ഓഫീസ് ജീവനക്കാരായ കെ.കെ. ശ്രീജിത്ത്, കെ. പിങ്കി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192905/teachers-cooperative-society)