---
title: "70 ക്യാമ്പുകൾ; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതൽ"
english_title: "Sslc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192924/sslc"
published_at: "2024-03-19T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f9930ba4143_n59299570617108548043338d831d39265c795566331966aaf6e0a70631b3119b57b66d0c446603356f28e0.jpg"
keywords: []
---

# 70 ക്യാമ്പുകൾ; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതൽ

> **Lead Summary:** **തിരുവനന്തപുരം: **എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ തീയതിയായതായി മന്ത്രി വി ശിവന്‍കുട്ടി. എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതലാണ് ആരംഭിക്കുക. 70 ക്യാമ്ബുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നാണ് കണക്ക്.

## Article Content

**തിരുവനന്തപുരം: **എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ തീയതിയായതായി മന്ത്രി വി ശിവന്‍കുട്ടി. എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതലാണ് ആരംഭിക്കുക. 70 ക്യാമ്ബുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കുമെന്നാണ് കണക്ക്.

ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ 3 ന് ആരംഭിക്കും. 77 ക്യാമ്ബുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്ബുകള്‍ ഏപ്രില്‍ 3 ന് ആരംഭിക്കും. 8 ക്യാമ്ബുകളിലായി 2200 അധ്യാപകര്‍ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിര്‍ണയ ക്യാമ്ബുകളുടെ പ്രവര്‍ത്തനം. മാര്‍ച്ച്‌ 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്ബുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192924/sslc)