---
title: "ചട്ടലംഘനം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി"
english_title: "Modhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192934/modhi"
published_at: "2024-03-19T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f99c84b8e45_n5930151801710857239957e7f6c015706159ace0bf1c52b91575c4fb20bf02af24073ecba4503e89c944bb.jpg"
keywords: []
---

# ചട്ടലംഘനം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

> **Lead Summary:** **ചെന്നൈ:** പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം ന‌ടത്തി‌യെന്ന് ആരോപിച്ച്‌ സിപിഐ തമിഴ്നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി പാര്‍ട്ടി പരിപാടിക്കായി കോയമ്ബത്തൂരിലെത്തിയപ്പോള്‍ സര്‍ക്കാര്‍ അതിഥി മന്ദിരം ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് ആരോപണം. 

## Article Content

**ചെന്നൈ:** പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം ന‌ടത്തി‌യെന്ന് ആരോപിച്ച്‌ സിപിഐ തമിഴ്നാട് ഘടകം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി പാര്‍ട്ടി പരിപാടിക്കായി കോയമ്ബത്തൂരിലെത്തിയപ്പോള്‍ സര്‍ക്കാര്‍ അതിഥി മന്ദിരം ഉപയോഗിച്ചത് ചട്ടലംഘനമെന്നാണ് ആരോപണം. 

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ കോയമ്ബത്തൂരിലെ മോദിയുടെ റോഡ് ഷോയില്‍ അമ്ബതോളം വിദ്യാർഥികള്‍ പങ്കെടുത്തതും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പെരിയസാമിയാണ് പരാതി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192934/modhi)