---
title: "കോഴിക്കോട്ട് കണ്ടെത്തിയ പൊന്നൻ ഷെമീറിനെ കണ്ണൂരിലെത്തിച്ചു "
english_title: "Ponnan Shemeer was brought to Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19296/Ponnan-Shemeer-was-brought-to-Kannur"
published_at: "2022-01-05T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5795be853b_Screenshot_20220105_162534.jpg"
keywords: []
---

# കോഴിക്കോട്ട് കണ്ടെത്തിയ പൊന്നൻ ഷെമീറിനെ കണ്ണൂരിലെത്തിച്ചു 

> **Lead Summary:** കണ്ണൂർ: മാവേലി എക്‌സ്പ്രസില്‍ റെയില്‍വെ പൊലീസിന്റെ മര്‍ദനത്തിനിരയായ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി ഷമീറിനെ കണ്ണൂരിലെത്തിച്ചു. തീവണ്ടിയിൽ കയറിയ സമയത്ത് മദ്യപിച്ചിരുന്നെന്ന് പൊന്നൻ ഷമീർ പറഞ്ഞു. പോലീസ് മർദ്ദിച്ച കാര്യം ഓർമയില്ല . ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തത്.അതേസമയം ഷമീറിന്റെ മൊഴി രേഖപ്പെടുത്തി വിട്ടയക്കുമെന്ന് റെയിൽ വേ പോലീസ് അറിയിച്ചു.

## Article Content

കണ്ണൂർ: മാവേലി എക്‌സ്പ്രസില്‍ റെയില്‍വെ പൊലീസിന്റെ മര്‍ദനത്തിനിരയായ കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി ഷമീറിനെ കണ്ണൂരിലെത്തിച്ചു. തീവണ്ടിയിൽ കയറിയ സമയത്ത് മദ്യപിച്ചിരുന്നെന്ന് പൊന്നൻ ഷമീർ പറഞ്ഞു. പോലീസ് മർദ്ദിച്ച കാര്യം ഓർമയില്ല . ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തത്.അതേസമയം ഷമീറിന്റെ മൊഴി രേഖപ്പെടുത്തി വിട്ടയക്കുമെന്ന് റെയിൽ വേ പോലീസ് അറിയിച്ചു.

കോഴിക്കോട് ലിങ്ക് റോഡില്‍ വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് ഷമീറിനെ കണ്ടെത്തിയത്. നേരത്തെ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച ഷമീറിനെതിരെ നിലവില്‍ വാറണ്ടുകളൊന്നുമില്ല. മാവേലി എക്‌സ്പ്രസില്‍ സ്ത്രീകളെ ശല്യം ചെയ്തുവെന്നാണ് പൊലീസ് വിശദീകരണമെങ്കിലും സംഭവത്തില്‍ ആരും പരാതിപ്പെട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19296/Ponnan-Shemeer-was-brought-to-Kannur)