---
title: "കുന്നംകുളത്ത്  പൂരത്തിനിടയിൽ സംഘര്‍ഷം:  അഞ്ച് പേര്‍ക്ക് വെട്ടേറ്റു"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193001/thrissur"
published_at: "2024-03-20T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa3b7cc7900_download_(40).jpeg"
keywords: []
---

# കുന്നംകുളത്ത്  പൂരത്തിനിടയിൽ സംഘര്‍ഷം:  അഞ്ച് പേര്‍ക്ക് വെട്ടേറ്റു

> **Lead Summary:** **തൃശൂര്‍**: കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ചിറളയം സ്വദേശി ചെറുശ്ശേരി വീട്ടില്‍ ഷൈന്‍ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിന്‍, നെബു, എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

## Article Content

**തൃശൂര്‍**: കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ചിറളയം സ്വദേശി ചെറുശ്ശേരി വീട്ടില്‍ ഷൈന്‍ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിന്‍, നെബു, എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

സ്ഥലത്തെ രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ ആഘോഷങ്ങള്‍ അമ്പലത്തിനു മുന്‍പില്‍ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈന്‍ സി ജോസിനെയും സുഹൃത്ത് ലിയോയേയും  തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ വൈശ്ശേരി സ്വദേശികളെ  കുന്നംകുളം താലൂക്ക് ആശുപത്രിയിലും  പ്രവേശിപ്പിച്ചു.  സംഭവത്തിൽ  പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193001/thrissur)