---
title: "കാട്ടുപന്നി ആക്രമണം:  വീട്ടമ്മയ്ക്ക്  പരിക്ക് "
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/193109/cherupuzha"
published_at: "2024-03-20T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa9c0031bc0_IMG-20240320-WA0163.jpg"
keywords: []
---

# കാട്ടുപന്നി ആക്രമണം:  വീട്ടമ്മയ്ക്ക്  പരിക്ക് 

> **Lead Summary:** **ചെറുപുഴ** : കൃഷിയിടത്തിൽ റബർ പാലെടുക്കാൻ പോയ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ ഗ്രാമവാസികൾ മലയോരത്ത് ജീവഭയത്തിലാണ്.കഴിഞ്ഞ ദിവസം രാവിലെ 9.15 ന് തോട്ടത്തിൽ റബർ പാലെടുത്തു കൊണ്ടിരുന്നപ്പോൾ ഐന്തിക്കൽ ലൈസമ്മയ്ക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റത്.

## Article Content

**ചെറുപുഴ** : കൃഷിയിടത്തിൽ റബർ പാലെടുക്കാൻ പോയ വീട്ടമ്മയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ ഗ്രാമവാസികൾ മലയോരത്ത് ജീവഭയത്തിലാണ്.കഴിഞ്ഞ ദിവസം രാവിലെ 9.15 ന് തോട്ടത്തിൽ റബർ പാലെടുത്തു കൊണ്ടിരുന്നപ്പോൾ ഐന്തിക്കൽ ലൈസമ്മയ്ക്കാണ് കാട്ടുപന്നിയുടെ കുത്തേറ്റത്.

ലൈസമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ ചെറുപുഴ സെൻറ് സെബാസ്റ്റ്യൻസ് ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്. ലൈസമ്മയുടെ വലതുകൈക്ക് പൊട്ടലുണ്ട്. കാട്ടുപന്നി ശല്യം കാരണം കൃഷിയിടത്തിലിറങ്ങാൻ കഴിയാതെ ദുരിതപ്പെടുകയാണ് മലയോരത്തെ കർഷകർ. രാത്രി കൃഷിയിടത്തിലിറങ്ങുന്നത് വന്യമൃഗങ്ങൾക്ക് നടുവിലിറങ്ങുന്നതിന് തുല്യമാണെന്ന് കർഷകനായ ഐന്തിക്കൽ ഷാജൻ പറഞ്ഞു. കാട്ടുപന്നി, മുള്ളൻപന്നി, മയിൽ, കുറുക്കൻ, മരപ്പട്ടി, കുരങ്ങ് ഇവയുടെ വിഹാരകേന്ദ്രമായി കൃഷിയിടങ്ങൾ മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/193109/cherupuzha)